Saturday, April 07, 2007

മരം കൊത്തിചോദിച്ചത്

കൊത്തിയ മരമെല്ലാം
ശില്പങ്ങളായിപ്പോയി
കൊക്കിലെയിരയെല്ലാം
പുഷ്പങ്ങളായും മാറി.

ഞാനൊരു വെറും പക്ഷി
എനിക്കു വിശക്കുന്നു
ഹേ, പുതുകവികളേ,
വനദേവതമാരേ,

ദൂരദൂരത്തില്‍ നീണ്ടു
കിടക്കുന്നൊരീ എംജീ
റോഡിനെ ഒരു കരിം
പുഴുവായ് തന്നീടുമോ?

1 comment:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വളര്‍ത്തുഭാഷയുടെ വടിവുകള്‍ക്ക് വഴങ്ങാത്ത വിസ്തൃതികള്‍ക്കുവേണ്ടിയുള്ള വ്യഗ്രത രാമചന്ദ്രന്റെ കവിതയിലുണ്ട്.
ഇ.വി.രാമകൃഷ്ണന്‍