Sunday, April 08, 2007

രാജ്യം

പത്ത്മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും

എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു

കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി

ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.

1 comment:

Cibu C J (സിബു) said...

കമന്റുകള്‍ ഒരു ബ്ലോഗായി ഇടുന്നത്‌ സുനില്‍ ആണെന്ന്‌ വച്ചാണ് ഈ കമന്റ്. ഈ പറ്റുമെങ്കില്‍ കമന്റുകള്‍ ബ്ലോഗില്‍ ഡൂപ്ലിക്കേറ്റ് ചെയ്യാതെ കവിതകളിലേയ്ക്കുള്ള ലിങ്ക്‌ മാത്രം സൂക്ഷിക്കൂ. അല്ലെങ്കില്‍ ഗൂഗിള്‍ നോട്ടുബുക്കില്‍ ചേര്‍ത്തുവയ്ക്കൂ. അതുമല്ലെങ്കില്‍ ആ കമന്റ് ബ്ലോഗ് ലിസ്റ്റ് ചെയ്യാതിരിക്കൂ.

ഡൂപ്ലിക്കേറ്റ് കണ്ടന്റ് കൊണ്ട്‌ ബൂലോഗം ലിറ്റേര്‍ഡ് ആവാതിരിക്കാനാണ്. ബ്ലോഗുകള്‍ക്ക്‌ വേണ്ടി സെര്‍ച്ച്‌ ചെയ്യുന്നത്‌ ഈ ഡൂ‍പ്ലിക്കേറ്റ് കമന്റ് പോസ്റ്റുകള്‍ ബുദ്ധിമുട്ടാക്കുന്നു.