Friday, May 11, 2007

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി

(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”

ഭയം രണ്ട്
ഇടിത്തീ വീണു
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
പാലം പൊളിഞ്ഞു
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
സത്യം അറിയണം
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
നീതി കിട്ടുന്നില്ല
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
കമീഷന്‍ പത്തു ശതമാനം
നേതാക്കള്‍ പറഞ്ഞു, സ്വകാര്യമായിട്ടു താ.

10 comments:

Abdu said...

ഇത് തിരഞ്ഞ് നടക്കുകയായിരുന്നു, ഗൂഗിള്‍ റീഡറാ കാട്ടിത്തന്നത്,

നന്ദി

Anonymous said...

വെറുതെയല്ല പുറത്താക്കിയത് എന്നിപ്പോള്‍ മനസ്സിലായി.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

നന്ദി ശിവന്‍ മാഷേ.
ഇടം പറഞ്ഞതു പോലെ തപ്പി നടക്കുകയായിരുന്നു.
ആനച്ചുവടി(ആമവാതത്തിന് ബെസ്റ്റ്)യുടെ ഇല കണ്ടപ്പോള്‍ ഇത്രയുമെങ്കില്‍ ഇനി ‘അങ്ങാടി’ക്കട കണ്ടാല്‍ എന്തായിരിക്കും പുകില്.

വല്യമ്മായി said...

അങ്ങനെ അവര്‍ തകര്‍ന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തി അല്ലേ :)

. said...

കഷ്ടം

കുട്ടു | Kuttu said...

കൊള്ളേണ്ടിടത്തു കൊള്ളുന്ന കവിത. (കൊണ്ടു...)
പ്രവചനം പോലെ ഒരു കവിത.

നന്നായിരിക്കുന്നു.

ശിവന്‍ said...

ഇതു കവിതയാണോ എന്നു ചോദിച്ചുകൊണ്ട് വിജു വി നായര്‍ മാദ്ധ്യമത്തില്‍ ഒരു പാരഡി എഴുതിയിട്ടുണ്ട്.. അതിങ്ങനെ
ഞഞ്ഞാ പിഞ്ഞാ കോരാ കോരാ
കഞ്ഞി കുടിക്കാന്‍ ഇല്ലേ ഇല്ലേ..
കോരന്‍ (Down class), കഞ്ഞി (Social Product), ഇല്ലായ്മ(Class issue), ഞഞ്ഞാ പിഞ്ഞാ(dialectical Imagination), ഞ്ഞ(പ്രാസം)
മൊത്തത്തില്‍ സാമൂഹിക പ്രതിബദ്ധത തികഞ്ഞ ചരക്ക്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Party memberke iposhano ithoke puthumayayathe..?

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

Shamsu Panamanna said...

ഇത് കവിതയോ അതോ...?ലജ്ജാവഹം...