Sunday, July 15, 2007

എന്തിനാണിത്ര -ഹൃഷികേശന്‍ പി.ബി

എന്തിനാണിത്ര
തൂവലുകള്‍‍
മുമ്പിലും പിമ്പിലും
തലയില്‍ പോലും
വല്ലപ്പോഴും ഒരു
പത്തടി പറക്കാന്‍
എന്തിനാണിത്ര

കൊമ്പിലും
ചെറുചില്ലയിലും,
ഇലയിലും കൂടി, വേരുകള്‍
ഒരു ഉറപ്പും
ഇല്ലാത്ത സ്ഥിതിക്ക്
എന്തിനാണിത്ര

ഇരുവശം
നിറച്ചും കാലുകള്‍
ഇത്ര പതുക്കെ പതുക്കെ
ഇഴയാന്‍.

ഉടല്‍ മുഴുവന്‍ ലിംഗങ്ങള്‍
പേജുനിറയെ വാക്കുകള്‍
എന്തിനാണിത്ര.

1 comment:

Sanal Kumar Sasidharan said...

കവിതയെക്കുറിച്ചല്ല കാവ്യത്തെക്കുറിച്ചാണ് വിസ്മയം തോന്നുന്നത്.നല്ല സംരംഭം