ജീവിതത്തിന്റെ ചിരി - മണമ്പൂര്‍ രാജന്‍ ബാബു
രോഗമേ,
നിനക്കു സ്തുതി
മനുഷ്യരില്‍ കുടിപാര്‍ക്കുന്ന
ഹിംസ്രമൃഗങ്ങളെ മുഴുവന്‍
തുറന്നുകാട്ടിയതിന്
മരണമേ,
നിനക്കു സ്തുതി
നിന്നെക്കാള്‍ മികച്ചകോമാളിയായി
ജീവിത്തെ എഴുതിയതിന്
എങ്കിലും,
അതും കുറിച്ചിട്ടേ ഇവന്‍ പോകുകയുള്ളൂ
അതിനാല്‍
ആര്‍ക്കു മായ്ക്കാനാവും
ജീവിതത്തിന്റെ ചുണ്ടിലെ ഈ നിത്യസ്മേരം?