സമയപ്രഭു - കല്പറ്റ നാരായണന്‍
Labels:
കല്പറ്റ നാരായണന്‍,
കവിത,
കറന്റ് ബുക്സ് ബുള്ളറ്റിന്
ഇരുട്ടില്‍
ഒരെലി
കുഞ്ഞിനെ
പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്.
വലിയ കാഴ്ചശക്തിയാണ്
എപ്പോഴും കണ്ണില്‍പ്പെടാം
വലിയ കേള്‍വിശക്തിയാണ്
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍
ആരുടേതെന്നറിയും
സൌമ്യമൂര്‍ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്‍ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലുമഞ്ചും മണിക്കൂറെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്ക് ജീവിതം തിരിച്ചു തരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ നിവരല്‍ വരെ ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ മഹാപ്രഭുവാണ്
6 comments:
കല്പറ്റ നാരായണന്റെ കോന്തലയെ കുറിച്ചുള്ള ഒരു കുറിപ്പ് ഇവിടെ
പൂച്ച വളരെ ഇഷ്ടപെട്ടു :(
വളരെ നല്ലൊരു ചിന്തയാണല്ലോ ഇത്?
hoo..enthoru sukham vaayikkan !!!
wonderful
Harrah's Resort Atlantic City launches hotel-casino - JTM
Harrah's Resort Atlantic 사천 출장안마 City 충청남도 출장샵 officially launched its hotel-casino Thursday, 화성 출장마사지 Sept. 29 계룡 출장마사지 at Harrah's Resort 경산 출장마사지 in Atlantic City,
Post a Comment