Friday, May 01, 2009

ഉപമ

എന്തുണ്ടുവിശേഷം
സുഖം തന്നെയോ
കണ്ടുമുട്ടുന്നവര്‍
ചോദിക്കുമ്പോള്‍
'അങ്ങനെ പോകുന്നു'
എന്നു പറഞ്ഞും
മുഖം കോട്ടിച്ചിരിച്ചും
മടുത്തു ഞാന്‍.
എന്റെ മറുപടി കേ-
ട്ടൊരാള്‍ പോലു-
'മെങ്ങനെ പോകുന്നു'?
എന്നു തിരിച്ചു ചോദിച്ചി-
ല്ലിതേവരെ,ഭാഗ്യം!

അങ്ങനെയാരാനും ചോദിച്ചാ-
ലെങ്ങനെ ഞാനതു
വ്യക്തമാക്കും?
'അങ്ങനെ പോകുന്ന'തിനെ
എന്തിനോടുപമിച്ചുകാട്ടും
വേലിപ്പഴുതിലൂടൊരു
നായ നൂഴുന്നപോലെ
യെന്നാകിലോ?
ചേരയിഴയുന്ന-
പോലെയെന്നകിലോ?
നായ കാല്‍പൊക്കി
മൂത്രിക്കും;
നീയെന്തടയാളം വെക്കും ?
ചേരയാണെങ്കിലും
വേലിമുള്ളില്‍
തോലുറതൂക്കി-
ക്കടന്നുപോകും
നീയോ?

നില്‍ക്കട്ടെ നില്‍ക്കട്ടെ
ഇപ്പോള്‍ പിടികിട്ടി
നായ്‌ അതിരിന്മേലെന്നപോലെ
ഞാനിക്കടലാസുതാളില്‍
മഷിക്കുന്നു
വേലിമുള്ളില്‍ ചേര-
യെന്നപോല്‍ ഭാഷയില്‍
തോലുരിഞ്ഞെന്നെ ഞാന്‍
തൂക്കിടുന്നു

------------------- പി. പി. രാമചന്ദ്രൻ

17 comments:

-സു‍-|Sunil said...

ഉപമാ കാളിദാസസ്യ.. എന്നത് മാറ്റി ല്ലേ?
-സു-

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇങ്ങനെ ഒരു കവിത ഞാൻ എഴുതിയിട്ടുമില്ല..ഞാൻ പോസ്റ്റ് ചെയ്തിട്ടുമില്ല.പിന്നെങ്ങെനെ ഇത് എന്റെ പേരിൽ പോസ്റ്റ് ചെയ്തതായി വന്നു?

ഇതെന്താണു കുഴപ്പം എന്ന് ആർ‌ക്കെങ്കിലും പറയാമോ?

-സു‍-|Sunil said...

ഞാനാദ്യം തമാശയാണെന്നു വിചാരിച്ചു. പിന്നെ പ്രൊഫൈൽ നോക്കിയപ്പോളല്ലേ ക്ലിക്കിയത്.
അല്ലയോ സുനിൽ കൃഷ്ണ, താങ്കൾ‌ക്കു മുൻപേ ബ്ലോഗിൽ ഒരു സുനിൽ കൃഷ്ണൻ (സു.കൃ എന്നും സുക്രി എന്നുമൊക്കെ ചുരുക്കി വിളിക്കും) ഉണ്ടായിരുന്നു. അദ്ദേഹം ആണീ സുനിൽ കൃഷ്ണൻ. പരിഭ്രമിക്കണ്ട. താങ്കൾ വേറെ ഈ സുനിൽ കൃഷ്ണൻ വേറെ.
ഈ കവിത എഴുതിയിരിക്കുന്നത് ശ്രീ പി.പി രാമചന്ദ്രനും ഏതോ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അത് വീണ്ടും റീടൈപ്പ് ചെയ്ത് ഇവിടെ ഇട്ടത് സുനിൽ കൃഷ്ണനും ആണ്. ഈ ബ്ലോഗ് അങ്ങനെ കവിതകൾക്കു വേണ്ടി കവികളാൽ നിർമ്മിതമാണ്. കാലം കുറെ ആയി.
-സു-

ramachandran said...

എങ്ങനെ പോകുന്നു പി പി ആറേ?

മറ്റൊരു രാമചന്ദ്രന്‍

ramachandran said...

ഈ സുനില്‍ കൃഷ്‌ണന്‍ താങ്കള്‍ക്കു മുമ്പേ ബൂലോകത്തിലുള്ളവന്‍
ഈയുള്ളവന്‍ എത്രയോ കവിതകള്‍ ഈ സുനിലിലൂടെ കേട്ടീ‍രിക്കുന്നു

ഒരു വലിയ സലാം സുനില്‍ ദി ഫസ്റ്റിന്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
This comment has been removed by the author.
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒ.കെ..കമന്റിട്ടു കഴിഞ്ഞ് ഞാനും ആ പ്രൊഫൈൽ കണ്ടിരുന്നു.എന്റെ സംശയം തീർന്നു.നന്ദി സു എന്ന സുനിൽ...!

ഞങ്ങൾ രണ്ടു പേരും ഒരു പോലെ പേരു എഴുതുന്നത് കൊണ്ടുള്ള കുഴപ്പമാണ്.ഇതിൽ എന്ത് ചെയ്യാനാവും എന്ന് നോക്കട്ടെ,എന്തായാലും എ ന്റെ പേരിൽ നല്ല ഒരു കവി ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.

കവിതയെപ്പറ്റി ചർച്ച നടക്കട്ടെ.ഞാൻ ഇടയ്ക്കു കയറി വിഷയം മാറ്റുന്നില്ല.

എല്ലാവർക്കും നന്ദി

-സു‍-|Sunil said...

തെറ്റിധരിക്കപ്പെട്ടതിന്റെ വിഷമം എനിക്കും മനസ്സിലാകും, അതുകൊണ്ടാണ് ഉത്തരം വേഗം എഴുതിയത്.

എന്നെ ആദ്യം സൂര്യഗായത്രി ആക്കി, പിന്നെ പ്പോ കേൾക്കണത് “സുൽ” എന്നാണ്. ആദ്യത്തെ അക്ഷരം മാത്രേ ബന്ധമുള്ളൂ, എന്നാലും ആളുകൾ എല്ലാം കൂട്ടി കുഴക്കും!
-സു-

അനിലന്‍ said...

സുനിലേ ഞാന്‍ രണ്ടാമത്തെ സുനില്‍ കൃഷ്ണനെ പലേടത്തും വച്ച് കണ്ടപ്പൊ അത് നീയാണെന്നു കരുതി :)
ഇപ്പൊ സംശയം തീര്‍ന്നു.

-സു‍-|Sunil said...

അനിലാ, ആകെ കൊഴഞാമറിഞ്ഞ് ആക്കരുത് കാര്യങ്ങൾ :):) ഇപ്പോ പിന്നെം എനിക്ക് സംശായി.

ആ സുനിലേ വിളി ആരേയാ? കവി സുനിൽ കൃഷ്ണനേയോ വെറും സുനിൽ കൃഷ്ണനേയോ? അതോ ഇതു രണ്ടുമല്ലാത്ത ഞാൻ -സു- എന്ന സുനിലിനേയോ?
:):):)
-സു-

സുനില്‍ കൃഷ്ണന്‍ISunil Krishnan said...

സുനിൽ മാഷ്(വായനശാല) എല്ലാം ഭംഗിയാക്കി.
അനിലേ നമ്മൾ കാണാഞിട്ടാണോ ഇങ്ങനെ.
സുനിൽ കൃഷ്ണൻ ഇനി കവിത വായിക്കാൻ വരുമല്ലോ അല്ലേ.(പേരെഴുതുന്നതിൽ ചെറിയ വ്യത്യാസമുണ്ട് കേട്ടോ)
ഞാൻ പോസ്റ്റ് ചെയ്ത് രാമചന്ദ്രൻ മാഷിന്റെ കവിതയ്ക്ക് ഇത്ര കാലക്കേടോ?

സുനില്‍ കൃഷ്ണന്‍ISunil Krishnan said...

രമചന്ദ്രജീ കാവ്യത്തിൽ ഇനിയും വരണേ

സന്തോഷ്‌ പല്ലശ്ശന said...

വേലിപ്പഴുതിലൂടൊരു
നായ നൂഴുന്നപോലെ
യെന്നാകിലോ?
ചേരയിഴയുന്ന-
പോലെയെന്നകിലോ?
നായ കാല്‍പൊക്കി
മൂത്രിക്കും;
നീയെന്തടയാളം വെക്കും ?
ചേരയാണെങ്കിലും
വേലിമുള്ളില്‍
തോലുറതൂക്കി-
ക്കടന്നുപോകും
നീയോ?


സമകാലിക കവിതയുടെ യദാര്‍ത മുഖം

അനിലന്‍ said...

അയ്യോ
ഇതില്‍ ഏതാ വായനശാല?
മൂന്നു സുനിലുണ്ടോ ഇവിടെ?

സെറീന said...

"നായ്‌ അതിരിന്മേലെന്നപോലെ
ഞാനിക്കടലാസുതാളില്‍
മഷിക്കുന്നു
വേലിമുള്ളില്‍ ചേര-
യെന്നപോല്‍ ഭാഷയില്‍
തോലുരിഞ്ഞെന്നെ ഞാന്‍
തൂക്കിടുന്നു"------നമിയ്ക്കുന്നു മാഷെ.

സനാതനന് ‍| sanathanan said...

അതിരിൽ നായെന്നപോലെ
ഞാനീ കടലാസിൽ മഷിക്കുന്നു..!!

(കവിതയും കമന്റുകളും ഒക്കെക്കൂടി ഒരു നവനവാഗതാധുനികകവിതയെ സൃഷ്ടിക്കുന്നല്ലൊ!! (എന്തരോ എന്തോ!!!)

സു.ക്രി സലാം :)

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kaavyam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus