Saturday, April 26, 2008

ജലശരീരം, വിഷ്ണുപ്രസാദ്

കാമുകിയുടെ
ശരീരത്തിലേക്ക് ആയമെടുത്തുചാടി
ആഴങ്ങളില്‍ മുങ്ങി
രസനയാല്‍ മേനിയുടെ രുചി തൊട്ടുനോക്കിയും
ഇഴയലില്‍ സുഖമറിയുമുരഗമായ് മാറിയും
ഘനരഹിതപാളിയില്‍ മത്സ്യമായ് നീന്തിയും
പവിഴങ്ങള്‍ പൂക്കുന്നൊരടിവയറുകണ്ടും
അടിമുടി നനഞ്ഞ്
അവളുടെ
പുക്കിള്‍ ചുഴിയില്‍
മുങ്ങിനിവരുമ്പോള്‍
ചുറ്റും കടല്‍

5 comments:

siva // ശിവ said...

നല്ല ഭാവന....

ദയവായി വേര്‍ഡ്‌ വെരിഫിക്കഷന്‍ മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ....

നന്ദു said...

എന്റെ സുനിലേ അറിഞ്ഞോണ്ട് അത്രെം വലിയ ആഴക്കടലിലേയ്ക്ക് ചാടണായിരുന്നോ?? :)

നല്ല വരികള്‍..വരികള്‍ക്കിടയില്‍ വാ‍യിച്ചാലര്‍ത്ഥം ലഭിക്കുന്ന രചന

വിഷ്ണു പ്രസാദ് said...

എന്റെ കവിതയോ എന്ന് ഓടിവന്നു നോക്കിയതാ...
ജലശരീരം എന്ന വാക്ക് ഉള്ളടക്കം എന്ന കവിതയില്‍
പ്രയോഗിച്ചതുമാണ്.(ഇനിയാരും ഉപയോഗിക്കരുത് എന്നൊന്നുമില്ല കെട്ടോ)വിഷ്ണുപ്രസാദ് എന്നു പേരുള്ള ഒരു കവി കൂടി ഉണ്ടെന്ന് അറിയാമായിരുന്നു.പക്ഷേ അദ്ദേഹം ഇനീഷ്യല്‍‌സ് ഉപയോഗിക്കാറുണ്ടായിരുന്നു...

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
Anonymous said...

ദൂരെ,
ഒഴുകി വരുന്ന
രണ്ടു മഞ്ഞു മലകള്‍!
:)