Thursday, July 17, 2008

ഫോട്ടോഷോപ്പ് - എ സി ശ്രീഹരി

പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്‌സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്

പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന്‍ മാഷ്

8 comments:

K.V Manikantan said...

:)

മലമൂട്ടില്‍ മത്തായി said...

നല്ല രചന. അവസാനത്തെ നാലു വരി കലക്കി :-)

നാടന്‍ said...

Nice

Malayali Peringode said...

:)

Pramod.KM said...

“അഴിച്ചെടുത്ത പുടവ
ആരുടേതെന്നറിയാതെ
സിസ്റ്റം ഹാങ്ങായി
കുഞ്ഞിരാമന്‍ നായര്‍’ എന്നത് മാറ്റിയാ?:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത വായിച്ചു,ഗംഭീരമായിരിക്കുന്നു.തീര്‍ച്ചയായും വായിക്കപെടേണ്ട ഒരു കവിതയാണിത്‌.

സന്തോഷ്‌ പല്ലശ്ശന said...

കവിത ഒരു ചെറിയ കാര്‍ട്ടുണിലെക്ക്‌ ചുരുങ്ങുന്നു അറിഞ്ഞൊ അറിയാതെയൊ കവിതയില്‍ ഒരു നിസ്സാരവല്‍ക്കരണം നടക്കുന്നില്ലെ

എന്താ ശ്രീ യുടെ അഭിപ്രായം

Anonymous said...

Thanks for the great blog