ഫോട്ടോഷോപ്പ് - എ സി ശ്രീഹരി
Labels:
എ സി ശ്രീഹരി,
കവിത,
ഭാഷാപോഷിണി
പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി
മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍ഗോഗ്
കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്
പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന് മാഷ്
8 comments:
:)
നല്ല രചന. അവസാനത്തെ നാലു വരി കലക്കി :-)
Nice
:)
“അഴിച്ചെടുത്ത പുടവ
ആരുടേതെന്നറിയാതെ
സിസ്റ്റം ഹാങ്ങായി
കുഞ്ഞിരാമന് നായര്‍’ എന്നത് മാറ്റിയാ?:)
കവിത വായിച്ചു,ഗംഭീരമായിരിക്കുന്നു.തീര്‍ച്ചയായും വായിക്കപെടേണ്ട ഒരു കവിതയാണിത്.
കവിത ഒരു ചെറിയ കാര്ട്ടുണിലെക്ക് ചുരുങ്ങുന്നു അറിഞ്ഞൊ അറിയാതെയൊ കവിതയില്‍ ഒരു നിസ്സാരവല്‍ക്കരണം നടക്കുന്നില്ലെ
എന്താ ശ്രീ യുടെ അഭിപ്രായം
Thanks for the great blog
Post a Comment