Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

6 comments:

sv said...

മൂര്‍ച്ചയുള്ള വാക്കുകള്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rajeeve Chelanat said...

അങ്ങിനെ ആക്രോശിക്കുന്നവനെയും ജെ.സി.ബി.കയറ്റി ചതയ്ക്കാനോ, വെട്ടിനുറുക്കി പാക്കറ്റിലാക്കാനോ പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത് സുഖിപ്പിച്ചു കിടത്താനോ നിരവധി പേര്‍ ഇവിടെയുണ്ട് എന്നുകൂടി ഓര്‍ത്താല്‍ നന്ന്.

അഭിവാദ്യങ്ങളോടെ

umbachy said...

വെടിയേറ്റു

old malayalam songs said...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

സന്തോഷ്‌ പല്ലശ്ശന said...

kasari

ദീപുപ്രദീപ്‌ said...

നല്ല കട്ടിയുണ്ട് വാക്കുകള്‍ക്ക് . കുറെയേറെ പ്രതികരണങ്ങള്‍ ഉള്‍പെടുത്തിയിരിക്കുന്നു വരികളില്‍,അതൊന്നും വിഫലമാവാതെ വായനക്കാരിലേക്ക് എത്തിച്ചേരുന്നു .
നന്നായി എഴുതി. വീണ്ടു വരാം.