'താ’യും ‘മാ’യും ചേര്‍ത്ത് - സാബ്ലു തോമസ്.വി
Labels:
മാധ്യമം,
സാബ്ലു തോമസ്.വി
എന്റെ സ്വപ്നത്തിന് ഭാഷാശുദ്ധി കുറവായിരുന്നു
അത് കടലാസ്സിലെഴുതുമ്പോള്‍
കൂട്ടക്ഷരമെപ്പോഴും തെറ്റിപ്പോയി.
മുറുക്കിച്ചുവപ്പിച്ച് ‘താ’ ചേര്‍ത്ത്
അശ്ലീലം പറഞ്ഞ്
എന്റെ മാന്യതയുടെ ‘മ’കാരത്തെ
അത് മുറിവേല്‍പ്പിച്ചു
മൂത്രപ്പുരയില്‍ കരിക്കട്ടക്കൊണ്ടെഴുതിയ
‘മ’കാരങ്ങള്‍ അതിനു പ്രതികാരം ചെയ്തു
സ്വപ്നമെന്ന് സംസ്കൃതം വേണോ
കിനാവെന്ന് മലയാളത്തില്‍ പോരെ,
ചിലനേരം സന്ദേഹിച്ചു
എന്നാല്‍ സ്വപ്നത്തിലും ഇടമില്ലാത്ത ചിലരുണ്ട്
അവര്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ല
അവരുടെ ഇടം കവിതയ്ക്കു വെളിയിലാക്കയാല്‍,
വ്യാഖ്യാതാക്കളും അവരെ കണ്ടില്ല
ഇപ്പോള്‍, കവിതയെഴുതി തീരുമ്പോള്‍
എന്നെ നോവിച്ചത് തെറ്റിപ്പോയ കൂട്ടക്ഷരമല്ല
1 comment:
ഈ കവിതയില്‍ കുഴൂര്‍ വിത്സണും പി എന്‍ ഗോപീകൃഷ്ണനുമുണ്ട്.. പിന്നെ..?
Post a Comment