നായയും ചെള്ളും - രാജന്‍ സി.എച്ച്
Labels:
പച്ചക്കുതിര,
രാജന്‍ സി.എച്ച്
ചെള്ള് മൂളിപ്പറന്ന് നായയുടെ പൃഷ്ഠത്തില്‍ കടിച്ചു.
എന്നെ നോക്കിയിരുന്ന നായയുടെ മുരള്‍ച്ച നിന്നു.
കടിച്ച ചെള്ളിനെ കടിക്കാന്‍ കഴുത്ത് ചെരിച്ച് നായ.
പറക്കും ചെള്ള് കടിക്കും.
കടിക്കും ചെള്ളിനെ പറത്താന്‍ വട്ടം തിരിയും നായ.
നായയെ വട്ടം കറക്കും ചെള്ള്.
കണ്ടു കണ്ട് തലകറങ്ങി നിന്ന നില്‍പ്പില്‍ ഞാനും.
വല്ലാത്തൊരു ജീവിതം
2 comments:
പച്ചക്കുതിര ആഗസ്റ്റു ലക്കം ഉള്ളടക്ക പേജില്‍ കവിതെയെഴുതിയവരുടെ കൂട്ടത്തില്‍ രാജന്‍ സി എച്ചിന്റെ പേരില്ല. ബിജു കാഞ്ഞങ്ങാടിന്റെ പേരുണ്ട്. പക്ഷേ ബിജു കാഞങ്ങാടിന്റെ കവിത അകത്തെങ്ങും കാണാനില്ല. പക്ഷേ രാജന്‍ സി എച്ചിന്റെ കവിത അകത്തുണ്ട്.
വല്ലാത്ത ജീവിതം !
എന്റെ ശിവാ വലച്ചല്ലോ നീയ്!
വല്ലാത്ത ജീവിതം !
Post a Comment