Wednesday, September 05, 2007

സസ്യം - സബാസ്റ്റ്യന്‍

ഉറുമ്പിനെ മുഴുത്ത ചങ്ങലയാല്‍ തളച്ചു
ആനയെ ചെറുനൂലില്‍ കെട്ടിയിട്ടു
പാറും കിളിക്കുഞ്ഞിനെ മുളച്ചു വലുതാവാന്‍
മണ്ണില്‍ കുഴിച്ചിട്ടു
ചെടികളെ വാനിലേയ്ക്കെറിഞ്ഞു-
പറന്നു നടക്കാന്‍.

ഉറുമ്പ് മദം പൊട്ടി മുട്ടന്‍ ചങ്ങല പൊട്ടിച്ചു
ആന ചെറുനൂലിന്‍ തുമ്പില്‍
ഒരു തരി മധുരം സ്വപ്നം കണ്ടു
കിളിക്കുഞ്ഞ് മുളച്ച്
ഭീമന്‍ കിളിമരമായി പന്തലിച്ചു
ചെടികള്‍ പറന്നുപറന്നു
വാനം മുഴുവന്‍ പച്ചയാക്കി

എന്റെ രക്തമാംസങ്ങളില്‍
കുഴിച്ചിട്ടു; നിന്നെ
ഇവന്റെ നവദ്വാരങ്ങളിലൂടെ മുളപൊട്ടി
പുറത്തു വരുമോ
നിന്റെ ശിഖരങ്ങള്‍?

2 comments:

ശിവന്‍ said...

അവസാന ഖണ്ഡത്തിന്റെ ആവശ്യമെന്തായിരുന്നു ഈ കവിതയില്‍?

Kuzhur Wilson said...

"എന്റെ രക്തമാംസങ്ങളില്‍
കുഴിച്ചിട്ടു; നിന്നെ "

പുറപ്പാടിന്റെ കവിയ്ക്ക് കൂടുതല്‍ കവിത വരുന്നേയുള്ളു.

സന്തോഷം. സങ്കടം