Friday, February 02, 2007

സ്വകാര്യക്കുറിപ്പുകള്‍ - ജോര്‍ജ്ജ്

ഒന്ന്
കടുകുമണികളുമായ് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍
ബുദ്ധന്‍ പുരാവസ്തു വില്‍പ്പനശാലയിലെ കണ്ണാടിക്കൂട്ടില്‍
ഒരു വെങ്കല വിഗ്രഹം.

രണ്ട്
സൂര്യനെ കരിമ്പന കുടിച്ചു തീര്‍ത്തു.
കരിമ്പനയെ നീലക്കുതിര തിന്നു തീര്‍ത്തു
നീലക്കുതിരയെ ഞാന്‍ പുകച്ചു തീര്‍ത്തു

മൂന്ന്
ഒഴിഞ്ഞ ഊണുമേശപ്പുറത്ത് ഒരു വലിയ പല്ലി
പല്ലിയുടെ വായില്‍ പിടയുന്ന കുരുന്നു കൈകള്‍

1 comment:

ശിവന്‍ said...

തീര്‍ച്ചയായും സര്‍ റിയലിസ്റ്റ് ചിത്രങ്ങളുടെ സ്വഭാവം ഇവിടെ കാവ്യാത്മകമായി മാറുകയാണ്. കവിത വിഭ്രാത്മകതയുടെ നിറയൊഴിക്കലായി പരിണമിക്കുന്നു.
-കെ. പി അപ്പന്‍