Sunday, February 04, 2007

ഞായറാഴ്ചപ്പരീക്ഷ -ഒന്ന്

പ്രസിദ്ധ കവിതാസമാഹാരത്തിന്റെ ആമുഖമായി കുറിച്ചിട്ട വരിയാണിത്.
കവി ആരാണെന്ന് പറയാമോ?

“നിന്റെ തൊട്ടിലും അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്റെയാണ്”

4 comments:

Kuzhur Wilson said...

http://www.orkut.com/Community.aspx?cmm=27064567

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കവി : അയ്യപ്പന്‍
സമാഹാരം : ബുദ്ധനും ആട്ടിന്‍കുട്ടിയും
പ്രസാധകര്‍ : ബോധി

ശിവന്‍ said...

ഹ..ഹ.. ഹ.. മറ്റാര്‍ക്കാണ് ഇങ്ങനെ ഒറ്റവാക്കില്‍ ജീവിതം കോറിയിടാനാവുക? ‘ബുദ്ധനും ആട്ടിങ്കുട്ടിയും‘ പ്രസാധകര്‍ ഇപ്പോള്‍ ലിപിയാണ്...
ഒറ്റവാക്യത്തിലുള്ള കവിതയെക്കുറിച്ച് ചുള്ളിക്കാട് മാതൃഭൂമിയിലെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഒറ്റവായനയില്‍ തന്നെ പൊള്ളുന്നതും പിന്നെ മറക്കാന്‍ പറ്റാത്തതുമായ അയ്യപ്പന്റെ ആമുഖക്കുറിപ്പുകളില്‍ ചിലത്...
“ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും
മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ“ (പ്രവാസിയുടെ ഗീതങ്ങള്‍)
“പക്ഷിതന്‍ നെഞ്ചിലെ അസ്ത്രമൂരുന്നു ഞാന്‍
മറ്റൊരു ശത്രു തന്‍ നെഞ്ചിലേറ്റാന്‍” (വെയില്‍ തിന്നുന്ന പക്ഷി)
“കരളു പങ്കിടാന്‍ വയ്യെന്റെ പ്രേമമേ
പകുതിയും കൊണ്ടു പോയ് ലഹരിയുടെ പക്ഷികള്‍”
(മുളന്തണ്ടിന്‍ രാജയഷ്മാവ്)

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കവിതയില്‍ ഞണ്ടുവളര്‍ത്തിയവന്‍
ഒടുവില്‍ ഞണ്ടുതന്നെ അവനെ തിന്നു തീര്‍ത്തു.
പത്താം തരത്തില്‍ ആദ്യകടി കിട്ടി, ആട്ടികുട്ടിയിലൂടെ. പച്ചയും വെള്ളയും കലര്‍ന്ന ബോധിയുടെ കവര്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. അതില്‍ ജോണിന്റെ ക്യമറക്കണ്ണുവീഴ്തിയ ചോരയുണ്ട്, കണ്ണുതകര്‍ന്ന ആട്ടിന്‍ കുട്ടിയുണ്ട്...
ബലിക്കുറിപ്പുകളുടെ മുഖവരികള്‍ എന്തായിരുന്നു?