Monday, February 26, 2007

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ചമണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു
അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കുട്ടിയായ് വന്ന്‌
കണ്ണാടി നോക്കുന്നു

ഒരിക്കലെങ്കിലും തൊടുമെന്ന്‌
വിരലുകള്‍
കെട്ടുപോകുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്‌
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തുപോകുന്നു

2 comments:

Abdu said...

ഒരു ടെസ്റ്റ്,

പോളേട്ടാ ക്ഷമിക്കണേ

aneeshans said...

ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്‌
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തുപോകുന്നു


...............

അനിലേട്ടാ .. സുന്ദരമായ വരികള്‍.