പിന്‍ബെഞ്ചുകാരന്റെ മനഃശാസ്ത്രം - ദേശ്നി
Labels:
ദേശ്നി സുല്‍ഹ എം.എം,
മാതൃഭൂമി
പിന്‍ബെഞ്ചുകാരന് ഉറക്കം വരാറില്ല.
അവന്‍ അദ്ധ്യാപകന്‍ പറയാത്തത് കേള്‍ക്കുകയും
ക്ലാസ്സില്‍ നടക്കാത്തത് കാണുകയും ചെയ്യുന്നു
രസതന്ത്രം അദ്ധ്യാപകന്റെ ചോക്കുക്കഷ്ണങ്ങളില്‍
അവന്റെ കാഴ്ചയുടെ ചിലന്തിവലകള്‍ മുറിഞ്ഞുപോകുന്നു.
അവന്റെ ചെമ്പരത്തിപ്പൂവുകള്‍ നുറുങ്ങിപ്പോവാതെ വെറുതെ നിന്നു ചിരിക്കുന്നു.
അവന്റെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ മാഞ്ഞുപോവുകയും
ഭൂഖണ്ഡങ്ങള്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു.
അവന്റെ യാത്രകളില്‍ അറിയാത്ത വഴികളുടെ ഭൂപടം
ദിശാസൂചിക കറങ്ങിക്കറങ്ങി ദിശ നഷ്ടപ്പെടുമ്പോള്‍
മറ്റൊരുചോക്കു കഷ്ണത്തില്‍, അവന്റെ കാഴ്ചയുടെ ഫ്രെയിമില്‍
ഒരു’കട്ട്’ വിളിയുയരുന്നു.
No comments:
Post a Comment