Friday, February 23, 2007

കണ്ണിക്കേടിന്റെ കാലത്ത് - സാറാ ജോസഫ്

കുറച്ചുദിവസമായി വല്ലാത്ത കണ്ണുവേദന
നന്ത്യാര്‍വട്ടം, മുലപ്പാല്, തുളസിനീര്, തുമ്പപ്പൂ.
സ്വയം ചികിത്സ ഫലിച്ചില്ല.
വൈദ്യരെ കണ്ടു മരുന്നൊഴിച്ചു
വല്ലാതെ കണ്ട് നീറുന്നു.
ഡോക്ടറെ കണ്ടു പറഞ്ഞു തന്നു
കണ്ണീര് വറ്റിപ്പോയി അതിനാലാണിറിറ്റേഷന്‍
ഹ്രസ്വദൃഷ്ടിയല്ല, ഹേ! കണ്ണീരുറവയടഞ്ഞു പോയ്
അതിനാലാണ് വേദന.

എങ്ങനെ വറ്റി വരണ്ടുപോയ് എന്റെയീരണ്ടു കണ്ണുകള്‍?
നെഞ്ചില്‍ തുളുമ്പി നില്‍പ്പല്ലോ, ഒന്നരക്കുടം കണ്ണീര്‍.
കുറിപ്പു തന്ന ഭിഷഗ്വരന്‍
കൈകൊണ്ട് തൊടരുത്, വെളിച്ചത്തില്‍ കാട്ടരുത്, വെള്ളത്തില്‍ തട്ടരുത്.
ചോദിച്ചുനോക്കീ വെറുതേ, തിരിച്ചു വരില്ലേ കണ്ണുനീര്‍?
പ്രയാസമാണ് ശ്രമപ്പെട്ട് മരുന്നൊഴിക്കുക കാത്തിടാം.
സങ്കടം വന്നു പെരുക്കുന്നു.
ഇനിയുള്ള കാലമെങ്ങിനെ ബാക്കിയുള്‍ലതു ജീവിക്കും?
കരയാതെ, കനിയാതെ, കണ്ണീരൊഴുക്കാതെ..

1 comment:

വല്യമ്മായി said...

നല്ല കവിത.അല്ലെങ്കിലും

ഉള്ള് തിങ്ങിമ്പോള്‍
അധികമുള്ളത് കളയാന്‍
കണ്ണുകളില്ലായിരുന്നെങ്കില്‍
എന്നേ പൊട്ടിപ്പോയേനെ
ഈ നീര്‍കുമിള.

അനുകാലികങ്ങളിലെ കവിതകളെ ബൂലോഗത്തെത്തിക്കുന്ന ഈ ശ്രമം തികച്ചും അഭിനന്ദിനീയം.