Monday, February 05, 2007

സൂര്യന്റെ ഒരു ദിവസം

സൂര്യന്‍ ഭൂമിയുടെ കണ്ണുകെട്ടി
ഭൂമി വെളുക്കുവോളം പരതിക്കറങ്ങി
ജിപ്സിപ്പെണ്ണായ്
തൂവാലനീക്കി
ഭൂമി ഒളിഞ്ഞു നോക്കി
പച്ചച്ചുരിദാറിട്ട ഭൂമിയുടെ
ഉടലിലൂടെ സൂര്യന്‍
നോക്കിക്കൊണ്ടേയിരുന്നു
കണ്ണുകള്‍ ചുവന്നു തുടുത്തു
ദു:ഖഭാരത്താല്‍
ദേ, ഇന്നു വൈകുന്നേരം
കടലില്‍ച്ചാടി മരിച്ചു.

2 comments:

ശിവന്‍ said...

മാനുഷികഭാവങ്ങളെ പ്രകൃതിയില്‍ ആരോപിക്കുക ഒരു പഴയ കാല്‍പ്പനിക ടെക്നിക് ആണ്. അവീറ്റെ നിന്നും ഗുണപരമായ എന്തു വ്യതിയാനമാണ് ഈ കവിതകള്‍ക്ക് വരുന്നത് എന്നു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍..ഇത്തരം കവിതകളുടെ ആസ്വാദനം തടസ്സപ്പെടും..വെള്ളാരം കുന്നുകള്‍ റൌക്കയിട്ടിരുന്നു..അതു ചുരിദാറാവുന്ന വ്യത്യാസത്തില്‍ മാത്രമേ എത്തിയുട്ടുള്ളോ മലയാള കവിത ഇത്രനാളും കൊണ്ട്...?

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ശിവജി വളരെ ശരിയാണ്‌. പെര്‍സോണിഫിക്കേഷന്‍ അത്ര പുതിയ ഏര്‍പ്പാടൊന്നുമല്ല. ഇതിലും സുന്ദരമായി അത് നിര്‍വഹിക്കപ്പെട്ടിട്ടുണ്ട് മലയാളകവിതയില്‍. വൃത്തമില്ലാതെയും ലളിതമായും(?) പറയുന്നു എന്നത്‌ ഗുണപരമായ വ്യതിയാനം എന്നൊന്നും പറയാനാവില്ല. അല്ലെല്‍ തന്നെ കവിത ഒരു റീറൈറ്റ് അല്ലല്ലോ. കുസൃതി പറച്ചിലുകള്‍ ഏറെ കൂടുന്നുണ്ടോ കവിതയില്‍...?