Saturday, February 10, 2007

അയ്യപ്പന്‍ -2 - അന്‍‌വര്‍ അലി

ഒറ്റയ്ക്കേ യാത്ര ചെയ്‌വോന്‍,
-അടിയിളകിയ പാഴ് പാദുകം മാത്രമായോന്‍.
കൂട്ടങ്ങള്‍ക്കന്യന്‍,
-ആരും ബഹിര്‍ നയനതയാല്‍ കണ്ടിടാ കാഴ്ച കാണ്മോന്‍.
ദുഃഖത്തിന്‍ കാട്ടില്‍
മഞ്ഞപ്പുലിയുടെ ചിരിമേലേറിയേ സഞ്ചരിപ്പോന്‍.
അയ്യപ്പന്‍,
ചോരകൊണ്ടേ കവിത കഴുകുവോന്‍,
ബുദ്ധരില്‍ ഭ്രാന്തനായോന്‍.

1 comment:

ശിവന്‍ said...

‘അയ്യപ്പനിലെ‘ പ്രൌഢമായ സൃഗ്ദ്ധര അന്‍‌വറിലെ തീവ്രമായ ഭാഷാനിര്‍മ്മാണ ബോധത്തിന്റെ ഭാഗമാണ്. നീ എന്ന അന്യവുമായി ബന്ധപ്പെട്ടേ ഞാന്‍ എന്ന സ്വത്വം പോലും ഈ കവിതകളില്‍ വരുന്നുള്ളൂ.ഇങ്ങനെ വേദനകരമാം വിധം സ്വയം വിടര്‍ത്തുന്ന നിഷ്കാമിത്വമുള്ള കലുഷമായ ഒരു ചിരികൊണ്ട് സങ്കീര്‍ണ്ണത്തെ ലളിതവും ലളിതത്തെ സങ്കീര്‍ണ്ണവും ആക്കിമാറ്റുന്ന ഈ കവിതകള്‍ മറ്റെന്തിലുമുപരി നമ്മുടെ ജീവിതത്തെ ഏറ്റവും സത്യസന്ധമായി മാറ്റിയെഴുതുന്നു.
-പി കെ രാജശേഖരന്‍