Tuesday, February 06, 2007

അളന്നു കിട്ടുന്നത്

അളന്നു മുറിച്ചു ജീവിച്ചു
മരിച്ചപ്പോള്‍
അളന്നു കിട്ടി
ആറടി.
പരലോകമായി
നരകമാണ് കിട്ടിയത്!
അഗ്നിയാണെങ്കിലും എത്ര സ്വാതന്ത്ര്യം
അളവില്ല
തൂക്കമില്ല
ചിട്ടകളൊന്നുമില്ല
എവിടെയും പോകാം
നരകത്താണ്ട്
നൂറ് ചെല്ലുമ്പോള്‍
സ്വര്‍ഗത്തിലേക്ക് സ്ഥലം മാറ്റം.
ഞാന്‍ പോകില്ല
അവിടം ഭൂമിപോലെ
പ്രശ്നസങ്കീര്‍‌ണ്ണമെന്നു കേള്‍ക്കുന്നു
അളന്നു മുറിച്ചു ജീവിക്കണം
അവസാനം കിട്ടുന്നതോ
അളന്ന്‌
ആറടി.

2 comments:

Anonymous said...

അല്ലെങ്കില്‍ തന്നെ കയ്യാലയുടെ മുകളിലാണ്...
പ്രലോഭിപ്പിക്കല്ലേ.

Raghavan P K said...

ആറടിയും അളക്കാനില്ലാതവറ്‌ എന്തു ചെയ്യും?
തുടരൂ..