ബ്രയിന്‍ സ്റ്റോമിങ്
Labels:
എ.സി.ശ്രീഹരി,
വായനാവികൃതി
പുതിയ കവികളെ കണ്ടിട്ടുണ്ടോ എന്തോ
എന്തുമാത്രം ആകാംക്ഷയാണ് ആ മുഖങ്ങളില്‍
എത്രവേണമെങ്കിലും പ്രശംസിച്ചോളൂ
ഒട്ടും പൊങ്ങില്ല
പൊങ്ങുതടിപോലെ കിടക്കും
പൊങ്ങച്ചച്ചന്തകളില്
പുതിയ നിരൂപകരെ കേട്ടിട്ടുണ്ടോ ആവോ
എന്തുമാത്രം ആധികാരികതയാണ് ആ മുഖങ്ങളില്‍
മൂക്കും മുലയും മുറിക്കും
മുക്കും മൂലയും തപ്പും
ഒറ്റവരിപോലും മാറ്റാന്‍ പറ്റില്ല
വരിയുടഞ്ഞുപോം
പുതിയ വായനക്കാരെ പറഞ്ഞിട്ടുണ്ടോ കാര്യം
എന്തുമാത്രം ആത്മാര്‍ത്ഥമാണ് ആ വേഴ്ചകളില്‍
ഒട്ടും വിട്ടുവീഴ്ചയില്ല
ചേര്‍ത്തുവെച്ച് ഉത്പാദിപ്പിച്ചോളും
അവസാനത്തെ അര്‍ത്ഥം
3 comments:
എന്തിനാണ് സാഹിത്യം ഇവിടെ അനുസ്മൃതിയാവുന്നത്? പ്രചോദനത്തിനല്ല,പ്രഹര്ഷത്തിനും പ്രകടനത്തിനുമല്ല. വാസ്തവത്തില്‍ സാഹിത്യമല്ല,സ്ഥിരമാതൃകകളായി ഉറച്ചുപോയ അതിന്റെ ചില ഘടനകളാണ് ഇവിടെ അഴിഞ്ഞുപോകുന്നത്.
(ഇ.പി.രാജഗോപാലന്‍)
"ചേര്‍ത്തുവെച്ച് ഉത്പാദിപ്പിച്ചോളും
അവസാനത്തെ അര്‍ത്ഥം"
:))
എത്രവേണമെങ്കിലും പ്രശംസിച്ചോളൂ
ഒട്ടും പൊങ്ങില്ല
പൊങ്ങുതടിപോലെ കിടക്കും
പൊങ്ങച്ചച്ചന്തകളില്
പുതു കവികളെ വിലയിരുത്തിയിരിക്കുന്നു നന്നായി
Post a Comment