കാവ്യകല -കുമാരനാശാന്
Labels:
ആശാന്റെ പദ്യകൃതികള്‍,
കുമാരനാശാന്
ഏകാന്തം വിഷമമൃതാക്കിയും വെറും പാഴാകാശങ്ങളില്‍
അലര് വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴും കലേ,
നിന് ശ്രീകാല്‍ത്താരിണ അടിയങ്ങള്‍ കുമ്പിടുന്നു.
ആര്‍ക്കും നിന് വടിവറിയില്ല,
അര്‍ഘ്യമാല്യം കോര്‍ക്കും നിന് പ്രതിമകള്‍ നോക്കി അര്ച്ചകന്മാര്
ഓര്‍ക്കും നിന് മഹിമകളാരവര്‍ക്കു രോമം ചീര്‍ക്കുന്നുണ്ടതു മതി
അംബ വിശ്വസിപ്പാന്‍.
തുംഗശ്രീ ഗിരി ശിഖരങ്ങള്‍, ശുഭ്രവീചീഭംഗ വ്യാകുലജലമാര്‍ന്ന സാഗരങ്ങള്‍
എങ്ങും പുഷ്പിത വനഭൂക്കള്‍ എന്നിവറ്റില്‍
തങ്ങും നിന് ചുവടുകള്‍ ദേവി മാഞ്ഞുപോകാ.
പാഴാകും മരുവിലലഞ്ഞു സര്‍വഗേ
നീ വാഴാറുള്ള അരമന തേടി വാടി ഞങ്ങള്‍
കേഴാതാ രസമയരാജ്യ സീമ കാണ്മാന്
‘ഏഴാമിന്ദ്രിയ’മിനിയമ്പോടേകുകമ്മേ !
1 comment:
വിട്ടുപോയ ഭാഗങ്ങൾ
താരാമണ്ഡലമുരു സൂരയൂഥമെന്ന -
ല്ലോരോ രേണുവുമതുപോലെ ചക്രമാക്കി
പാരാകെ ഭവതി ഭിന്ന വേഗ മായ് നിൻ
തേരോടുന്നിതു ബുധരെങ്ങു നോക്കിയാലും
ചാരത്താ ജ്ജനനി മരിച്ചു ചിത്ത താപം
തീരാത്തുണ്ണികളുടെ കണ്ണുനീർക്കുളത്തിൽ
നീരാടും ചില പെഴുതംബ നീ ചിലപ്പോൾ
പോരാളി പ്പരിഷ ചൊരിഞ്ഞ ചോരയാറ്റിൽ
Post a Comment