Thursday, February 22, 2007

വാക്കും കവിതയും - മാങ്ങാട് രത്നാകരന്‍

മുറിപൂട്ടി താക്കോല്‍ വിരല്‍ത്തുമ്പത്ത് ചുഴറ്റുമ്പോള്‍ : ആഞ്ചന1
വില്‍‌സുപാക്കറ്റിന്റെ നെയ്യുടുപ്പഴിക്കുമ്പോള്‍ : കുശി2
നര കയറിയ മുടിപിഴുതെടുക്കുമ്പോള്‍ : പൊഞ്ഞാറ്3
വെള്ളം കുടിച്ചെത്തിയ വെയിലു കായുമ്പോള്‍ : താറ്റം4
കാന്താരി ഞെരിച്ചിട്ട സംഭാരം കുടിക്കുമ്പോള്‍ :കുയില്‍‌ച5
പാട്ടും കേട്ട് നഖം വെട്ടി സുഖിച്ചിരിക്കുമ്പോള്‍ : വനം കരയല്‍6

തീവണ്ടിയ്ക്കു കൈകള്‍ വീശി കുഞ്ഞുങ്ങള്‍ തുളുമ്പുമ്പോള്‍
കൈതപ്പൊന്തയില്‍ കുളക്കോഴികള്‍ കുറുകുമ്പോള്‍
കിണറ്റുവെള്ളം കോരി മൂര്‍ദ്ധാവിലൊഴിക്കുമ്പോള്‍
കവിള്‍ നിറച്ചുവെള്ളം ചീറ്റി മഴവില്ലുകാണുമ്പോള്‍

വാക്കറിവീലവ, എഴുതാകവിതകള്‍

1. വെറുതെയുള്ള ആവര്‍ത്തനം 2. സന്തോഷം 3. നഷ്ടവേദന 4. ദാഹം 5. മത്തുപിടിച്ച അവസ്ഥ 6. ആദിമസ്മൃതി

2 comments:

ശിവന്‍ said...

നോഹയുടെ കാലത്ത് ഇങ്ങനെ തന്നെയായിരുന്നോ? അയ്യോ അല്ല - എന്നു സമാഹാരത്തിന്റെ മുഴുവന്‍ പേര്

Anonymous said...

മാങ്ങാട് രത്നാകരന്റെ കവിതയുടെ കൂടെ എന്നും കവിതയെക്കാളും വലിയ അടിക്കുറിപ്പുകള്‍ കാണാറുണ്ട്.അതുകൂടി വായിച്ചാലും കവിത മനസ്സിലായി എന്നു വരില്ല.ഇതങ്ങനയല്ല,ഇത് തിരിച്ച് പിടിക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ഭാഷയില്‍ എഴുതിയ കവിത.നന്ദി.

ഉമേഷ്‌ബാബു കെ.സി യുടെ “മാര്‍ക്സ് നിന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ എന്താണെടുക്കുക” എന്ന കവിതകൂടി എവിടെ ചേര്‍ക്കുമോ?