കുടിയൊഴിക്കല്‍ - മാധവിക്കുട്ടി
Labels:
ഭയം എന്റെ നിശാവസ്ത്രം,
മാധവിക്കുട്ടി
ഞാന്‍ നഗ്നയായിരുന്നു
തണുപ്പിന്റെ ക്രൌര്യം അനുഭവിക്കുന്നവള്‍
ഈ കാണുന്ന ശരീരം എന്റെ വീടായി തീര്‍ന്നു
പക്ഷേ ഇന്നു ഞാനറിയുന്നു
വാടക ബാക്കിയുള്ളതിനാല്‍ എന്നെ കുടിയൊഴിക്കാനുള്ള
ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന്
ഈത്തപ്പഴമാണ് ഞാന്‍ ആവശ്യപ്പെട്ടത്, കാരയ്ക്കയല്ല.
എന്റെ ഹൃദയം കടിച്ചു ചവയ്ക്കുമ്പോള്‍ ഈശ്വരന്‍ പറഞ്ഞു :
“ ഇതു നീ വെയിലത്തു വച്ചിരുന്ന്നിരിക്കണം”
2 comments:
സമൂഹം തന്നെ വേട്ടയാടുന്നു എന്ന തോന്നല്‍ സദാ ഉള്ളിലേറ്റി നടന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി. കാലത്തിന് ഉണക്കാനാവാത്ത ഒരു മുറിവ് അവരുടെ കരളില്‍ വളര്‍ന്നു നില്‍ക്കുന്നു. അതിന്റെ വക്കുകളില്‍ പൊടിയുന്ന ചോര തൂവി അവര്‍ തന്റെ കവിതയ്ക്കു മുഴുപ്പും മിനുസവും വരുത്തി. ഇത്ര ചെറിയ പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ട്, ഇമ്മട്ടില്‍ വശ്യവും അഗാധവുമായൊരു ഭാവനാലോകം തീര്‍ത്ത വേറൊരു കവി ഇന്‍ഡോ-ആംഗ്ല്യന്മാരുടെ കൂട്ടത്തിലില്ല.
വി. രാജകൃഷ്ണന്‍
ഈ കവിത പോസ്റ്റ് ചെയ്തതിനു നന്ദി ശിവന്‍... രാജകൃഷ്ണന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു.
Post a Comment