Thursday, January 11, 2007

പകരം

‘ഹൃദയം മരക്കൊമ്പില്‍ മറന്നൂ’ പറഞ്ഞവള്‍
‘പകരം കരള്‍ മതി പൊരിച്ചു തിന്നാമല്ലോ’ മുതലച്ചിരി കേള്‍ക്കെ പതുക്കെ പറഞ്ഞവള്‍
‘കരളു പണ്ടേ പോയി പ്രണയക്കെടുതിയില്‍’
‘കരളില്ലെങ്കില്‍ വേണ്ട ഉടലാണെനിക്കിഷ്ടം’ അതുകേട്ടവളൊന്നു കുലുങ്ങിച്ചിരിച്ചപ്പോള്‍
മുതല ചോദിച്ചുപോയ് ‘പൂതുതായെന്താ സൂത്രം?’

‘സൂത്രമെന്തിന്? നിനക്കുള്ളത് നിനക്കല്ലോ! തിന്നു കൊള്ളുക എന്റെയുടലും
ഇതിനുള്ളില്‍ പടര്‍ന്നിറങ്ങിയ പകര്‍ച്ചവ്യാധിയും’

6 comments:

വിഷ്ണു പ്രസാദ് said...

ഇങ്ങനെ ചെയ്യാന്‍ പറ്റുമോ?അതായത് ആനുകാലികങ്ങളിലെ രചനകള്‍ ബ്ലോഗില്‍ പകര്‍ത്തിയിടാമോ?പകര്‍പ്പവകാശപ്രശ്നം ഉണ്ടാവില്ലേ?

chithrakaran ചിത്രകാരന്‍ said...

കവി എഴുതുന്നത്‌ മനുഷ്യന്‍ വായിക്കാനല്ലെ ? പകര്‍പ്പാവകാശമെല്ലാം കെവലം സ്വത്ത്‌ തര്‍ക്കങ്ങള്‍...!!!! ബൈലൈന്‍ കൊടുത്തിട്ടുണ്ടല്ലോ.. വെരിഗുഡ്‌!!!

സു | Su said...

കവിത ഇഷ്ടമായി. :)

വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ശിവന്‍ said...

മോഷ്ടിച്ച് സ്വന്തം പേരിലെഴുതുകയല്ലല്ലോ വിഷ്ണൂ... പ്രസിദ്ധീകരിച്ചുവന്ന കവിതയ്ക്കൊരു അടിവര കൊടുക്കുകയല്ലേ...മാത്രമല്ല, ചിലവരികളുടെ ധ്വനിഭംഗികള്‍,ആഴത്തിലെ മുഴക്കങ്ങള്‍.. ചിലപ്പോള്‍ കമന്റുകളില്‍ നിന്നു തിരിഞ്ഞുകിട്ടുമെന്ന സ്വാര്‍ത്ഥതയുമുണ്ട്....ഈ പോസ്റ്റുകളില്‍

Unknown said...

ശിവന്‍.. ഞാന്‍ ഒരു പാട് വൈകി ഇവിടെ എത്താന്‍. നന്ദിയുണ്ട് ഒരു വായനാ ലോകം തന്നതിന്.

വേണു venu said...

ശരിക്കും ഇരിങ്ങല്‍ പറഞ്ഞതുപോലെ ഇതൊക്കെ വായിക്കാന്‍ അവസരം നല്‍കുന്നതിനു് നന്ദിയുണ്ടു്.