Sunday, January 21, 2007

വൃത്തി

കഴുകാ നീ മുഖം കഴുകാത്തതെന്തേ?
ശവം തിന്മോര്‍ മുഖം കഴുകുന്നതെന്തിനായ്
അതു ശരിയല്ല മനുഷ്യന്മാര്‍ ഞങ്ങള്‍
ശവം തിന്നും, മുഖം കഴുകി നന്നായി-
ത്തുടച്ചു പൌഡറങ്ങിടുകയും ചെയ്യും
അതുശരി, നിങ്ങള്‍ മനുഷ്യന്മാര്‍
ഞങ്ങള്‍ കഴുകന്മാരല്ലോ !

1 comment:

Kaithamullu said...

-അനേകം പൊയ്മുഖങ്ങള്‍ ധരിപ്പോര്‍ ഞങ്ങള്‍
-കഴുകനെപ്പോലും വേട്ടയടുന്നോര്‍ ഞങ്ങള്‍,

-അല്ലേ ശിവാ?