നിശ്ചലജീവിതം ഒന്ന് - ചുള്ളിക്കാട്
Labels:
ഡ്രാക്കുള,
ബാലചന്ദ്രന് ചുള്ളിക്കാട്
പകുതി തുറന്നിട്ട ജാലകം
അതിലൂടെ തെളിയും ശൂന്യാകാശം
മേശമേല്‍ ടൈപ്പ് റൈട്ടറും കൈത്തോക്കും മണ്‍കൂജയും
തൊട്ടൊരുകസേരയില്‍ കൊത്തിവച്ചതാം മരപ്പാവപോല്‍ ഒരു നഗ്നന്‍
കാല്‍ക്കലായുറങ്ങുന്ന ഡോബര്‍മാന്‍
പ്രകാശത്തിന്‍ ഭസ്മത്താല്‍ പൊതിഞ്ഞൊരീ ദൃശ്യമാര്‍? നീയോ ഞാനോ?
1 comment:
ബ്രോം സ്റ്റോക്കറും ഒരെണ്ണം എഴുതിയിട്ടുണ്ട്..ഇതേ പേരില്‍..ഇവിടത്തെ ഡ്രാക്കുള ചുള്ളിക്കാടിന്റെ ഏറ്റവും ഒടുവിലിറങ്ങിയ കവിതാസമാഹാരമാണ്. അവിടെ ‘ഡ്രാക്കുള‘ പുള്ളിക്കാരന്‍ തന്നെ!
Post a Comment