Thursday, January 25, 2007

വയസ്സറിയിക്കല്‍ - ബിജു പി നടുമുറ്റം

ഞാനിപ്പം വയസ്സറീക്കും, അമ്മ കേക്കണ്‌ണ്ടോ?
ഞാനിപ്പം വയസ്സറീക്കൂന്ന്..മേടിച്ചു കൊണ്ടുവാ പാഡ്‌വച്ച ബ്രാകള്‍, നാപ്കിനുകള്‍.
ഇനി പകലെല്ലാം ഇരുളാക്ക്, രാത്രികളെ ജയിലാക്ക്
കരച്ചിലിനെ ചിരിയുടെ തൂവാലകൊണ്ട് തുടച്ചോണ്ടിരി
അടുക്കളപ്പുകച്ചുരുളില്‍ നെടുവീര്‍പ്പുകളെടുത്തു വയ്.
വേലിക്കലിഴയുന്ന ചേരയെയും പേടിക്ക്.
നിങ്ങടെ നെഞ്ചിലെ അടുപ്പേന്നൊരു കനല്‍
എന്റെ നെഞ്ചത്തോട്ടുമിനി എടുത്ത് വയ്ക്ക്

2 comments:

Anonymous said...

ശക്തമായ കവിത ഈ നോവ് ഓരോ അമ്മയുടേയും നെഞ്ചത്തേക്ക് എടുത്തു വയ്ക്കുന്നു.

ശിവന്‍ said...

കവിതയിലെ ആഖ്യാതാവ് അഭ്യര്‍ത്ഥിക്കുകയാണോ സ്വയം ഉപദേശിക്കുകയാണോ? ചെറിയൊരു കുഴമറിച്ചിലുണ്ട് ഇതില്‍...