Thursday, January 18, 2007

ഊത്താല്‍

ഒരു മഴയും ഞാന്‍
നേരേ നനഞ്ഞില്ല.
വിടവുകളിലൂടെ
ഊത്താലടിച്ചുകൊണ്ടിരുന്നു
അനുഭവങ്ങളില്ല, ലോകമില്ല
ഉള്ളതവയുടെ
ഊത്താല്‍

1 comment:

രാജ് said...

ഉത്താലടിച്ചു കരിമ്പന പിടിച്ച വസ്ത്രങ്ങളുടേയും പായലു പിടിച്ച ചുമരിന്റേയും ഓര്‍മ്മ പുതുക്കുന്ന ഒരു കവിത. മഴ പെയ്തു തീരുന്നു, ഊത്താല്‍ ബാക്കി നില്പുണ്ടല്ലോ.