Monday, January 15, 2007

ചാള *

ജീവനോടെ ഞാന്‍ നിന്നെ കണ്ടിട്ടില്ല.
നിന്റെ തിളങ്ങുന്ന തൊലി, ഇരുണ്ട ചങ്ക്, തോണികൃശത.
ഇങ്ങനെയെല്ലാം ഒരു പക്ഷേ ഏതൊരു മീനെക്കാളും ഞാന്‍ കണ്ടിട്ടുണ്ട്
പക്ഷേ വെള്ളത്തില്‍ നിന്റെ വാഴ്വ്? ഇല്ല.

നിന്നെ ഓര്‍ക്കുന്നു എന്നതിനര്‍ത്ഥം‍ നിന്റെ രുചി എന്റെ നാവില്‍ വന്നു എന്നാണ്.
നിന്നെ മനസ്സിലാക്കി എന്നതിനര്‍ത്ഥം എത്ര തരത്തില്‍ നിന്നെ പാചകം ചെയ്യാം എന്നാണ്.

നാം മനസ്സിലാക്കുന്നതെല്ലാം
ചീയും മുന്‍പ് വറച്ചട്ടിയിലേയ്ക്ക് തിരിച്ചുവിട്ടവയാകുമോ?
നമ്മെ മനസ്സിലാക്കി എന്നു ചിലര്‍ പറയുന്നത്
വലിയൊരു പാത്രത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാനായിരിക്കുമോ?
*മത്തി

2 comments:

mumsy-മുംസി said...

നന്നായി ഈ സംരഭം.
എനിക്കൊക്കെ കവിത വായിച്ചു പഠിക്കാമല്ലോ?
'പന്തുകായ്‌ക്കുന്ന മരം' മോഹനകൃഷ്ണന്‍ കാലടിയുടെ കവിതയാണെന്നോര്‍മിപ്പിച്ചതിന്‌ നന്ദി.

Anonymous said...

പുതിയ സംരംഭം വളരെ ഉപയോഗ പ്രദം.
ഒപ്പം ചര്‍ച്ചകളും അഭിപ്രയങ്ങളും നടക്കട്ടെ. ബൂലോകത്തിന്‍ പുതിയ ഉണര്‍വ്വ് ഉണ്ടാകട്ടെ വായനയില്‍.