Thursday, January 18, 2007

ലളിതം

'ഇവിടെയുണ്ടു ഞാന്‍'
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി.

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി.

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി.

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

3 comments:

Madhavikutty said...

ഇത്രയും ലളിതമായിട്ട് പിന്നെങ്ങനെ പറയാന്‍!ഗംഭീരമായിരിക്കുന്നു കവിത.‍

Unknown said...

മനോഹരം

mounam said...

So precious