പച്ചനിറം
Labels:
എസ്. ജോസഫ്
കൃഷിനിലങ്ങള്‍ വെള്ളക്കെട്ടുകളായി
പാവല്‍ പന്തലുകള്‍ പാടത്തൊടിഞ്ഞുകിടക്കുന്നു മലയിറങ്ങുമ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കംഎന്നിലേക്ക് ഒരു വരിതേടുന്നു
ഒരുവരിയും കുറിക്കാനാവാത്തകെണിയിലാണ്
ഞാന്‍ ഒരുവരിയെഴുതുമ്പോള്‍ കുറെവരികള്‍
വരുന്നുഅതിലൊരുവരി എയ്ച്ചേച്ചു നീണ്ടു
ചെല്ലുന്നകുന്നുവഴിയില്‍ സ്വയം
വിധിനടപ്പാക്കുന്ന കര്‍ഷകന്‍ നില്‍പുണ്ടനങ്ങാതെ
അയാള്‍ ഒരു ഏണിതോളത്തുവെച്ചുകൊണ്ട്
പോകുന്നുമൂന്നാലു കന്നുകാലികളുടെ
കരച്ചിലുമായിപുല്‍മേടുകളില്‍ ഇരുളുന്നുഭാര്യയ്ക്കും
മക്കള്‍ക്കുമൊപ്പം ഫോട്ടോയില്‍ വന്നു നില്‍ക്കുന്നു
എന്റെ ബന്ധുവല്ലപരിചയക്കാരനുമല്ലലോകത്തിലെ
എല്ലാവഴികളും മറ്റൊരുവഴിയില്‍ നിന്നുള്ള
തുടര്‍വരയാകുന്നതുകൊണ്ടാകാം
എന്റെ പേനത്തുമ്പ്
എങ്ങനെയോ അയാളുടെ കാല്‍ച്ചുവട്ടിലെത്തുന്നത്.
No comments:
Post a Comment