Monday, January 15, 2007

ചില വസ്തുതകള്‍

ശൂന്യത ഒരു ഭാരമുള്ള വസ്തുവാണ്
അതിനടിയില്‍ ചിന്തകള്‍ അമര്‍ന്നു പോകും
ഉദാസീനത മൂര്‍ച്ചയേറിയ ആയുധമാണ്
അത് മഹത്തായതിനെയെല്ലാം കൊല്ലും
അവഗണന, ശവപ്പെട്ടിയുടെ അടപ്പാണ്
ഇടിമുഴക്കങ്ങളെ അത് എന്നേയ്ക്കും മൂടി വയ്ക്കും
മറവി, നാണം കെട്ടവന്റെ കുടിനീരാണ്
അത് കനലുകളെ വെള്ളമൂറ്റിക്കെടുത്തും

2 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഹായ്..... നിര്‍വചനങ്ങള്‍ എന്നു തോന്നിപ്പിക്കുന്ന വലിയ മുഴക്കങ്ങള്‍.
പോസ്റ്റിന്‌ നന്ദി

സാരംഗി said...

പോസ്റ്റ്‌ ഇഷ്ടമായി..നുറുങ്ങുകളില്‍ വലിയ സത്യങ്ങള്‍..