Tuesday, January 16, 2007

പന്തുകായ്ക്കും കുന്ന്

കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂക്കി വിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തുകായ്ക്കും മരമായി വളര്‍ത്തുവാന്‍

1 comment:

Kuzhur Wilson said...

കാലടിയെ ഓര്‍മ്മിപ്പിച്ചതു നന്നായി