ലളിതം
Labels:
പി.പി.രാമചന്ദ്രന്
'ഇവിടെയുണ്ടു ഞാന്‍'
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി.
ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി.
ഇനിയുമുണ്ടാകു-
മെന്നതിന് സാക്ഷ്യമായ്
അടയിരുന്നതിന്
ചൂടുമാത്രം മതി.
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?
3 comments:
ഇത്രയും ലളിതമായിട്ട് പിന്നെങ്ങനെ പറയാന്‍!ഗംഭീരമായിരിക്കുന്നു കവിത.
മനോഹരം
So precious
Post a Comment