Monday, January 29, 2007

ആണുകാണല്‍ - കവിതാ ബാലകൃഷ്ണന്‍

എട്ടാമത്തെ പെണ്ണുകാണലിനും ഒന്‍പതാമത്തെ പെണ്ണുകാണലിനും
ഇടയ്ക്കുവച്ചാണ് ആണിനെ കണ്ടത്
കാണലിന്റെ അതിരുകളില്‍ അവന്‍ ചിലന്തിയെപ്പോലെ സസൂക്ഷ്മം വലകെട്ടുകയോ
ഗൌളിയെപ്പോലെ നേരം നോക്കി ചിലയ്ക്കുകയോ ചെയ്തില്ല.

അവന്‍
ചിലന്തിയെപ്പോലെ ചിലയ്ക്കുകയും
ഗൌളിയെപ്പോലെ വലകെട്ടുകയും ചെയ്തു.
ഹാ ! ദ കം‌പ്ലീറ്റ് മാന്‍ !

8 comments:

Devadas V.M. said...
This comment has been removed by the author.
Devadas V.M. said...

ഈ കവിതകള്‍[ഈ ബ്ലോഗിലുള്ള എല്ലാം] എല്ലാം അച്ചടിച്ചു വന്നതാണോ?

കവികളുടേയൊ ,പ്രസാധകരുടേയോ മുന്നറിവോടെയാണൊ ഇതൊക്കെ ബ്ലോഗിലിടുന്നത്?

ഒരു ആകാംഷകൊണ്ട് ചോദിച്ചതാണ് കേട്ടോ

ലോനപ്പന്‍

Devadas V.M. said...
This comment has been removed by the author.
Manu Bhanu Vikraman said...

Ente ponneda kuve. ningale smmathikkanam

ശിവന്‍ said...

കവിതകളെല്ലാം അച്ചടിച്ചു വന്നതാണ്.
വായനയ്ക്കും ചര്‍ച്ചയ്ക്കുമായി വീണ്ടു മെടുത്തിട്ടതാണ്....
കവികളുടെയോ പ്രസാധകരുടെയോ അറിവോടെയല്ല...
തന്റെ കവിത കൂടുതല്‍ ആളുകളിലെത്തുന്നതില്‍ ഏതെങ്കിലും കവിയ്ക്ക് എതിര്‍പ്പുണ്ടാകുമോ?
സാമ്പത്തിക ലാഭം മുന്‍‌നിര്‍ത്തിയുള്ള പ്രസാധനമല്ലാത്തതിനാല്‍ കോപ്പിറൈറ്റ് പ്രശ്നമില്ലെന്നു തോന്നുന്നു...ചോദ്യപ്പേപ്പറില്‍ ഏതു കവിതയും കുട്ടികള്‍ക്ക് ആസ്വാദനത്തിനായി കൊടുക്കാം.....

Devadas V.M. said...

ചോദ്യപേപ്പറില്‍ ഒരു കവിത പൂര്‍ണ്ണമായും കൊടുക്കാറില്ല. സാമ്പത്തികലാഭം ഉണ്ടായാലും ഇല്ലേലും കോപ്പിറൈറ്റ് നിയമങ്ങള്‍ സമാസമം. കേട്ടോ സുഹൃത്തേ.

വായനയും, ചര്‍ച്ചയും നല്ലതു തന്നെ.
ഫിലിം റിവ്യൂ സൈറ്റില്‍ മുഴുവന്‍ ചലച്ചിത്രവും ഇട്ടാല്‍ എങ്ങിനെയിരിക്കും?

[ nardnahc hsemus ] said...

i agree with lonappan

umbachy said...

lavanmaarellaam
kooti
naattil paarkkaatha njangalude
inganeyenkilum
nadakkunna
vaayanaabandham murikkum..
kashtamund