Tuesday, January 30, 2007

അക്ഷരത്തെറ്റുള്ള തെറികള്‍ - കുഴൂര്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍

കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു.

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.

10 comments:

കുട്ടനാടന്‍ said...

സാഹിത്യം മൂത്രപ്പുരയില്‍ നിന്നു തന്നെയാ തുടങ്ങേണ്ടത്

G.MANU said...

urin shed as a temple....aarum parayaan dhairam kanikaatha ennal angane chinthikkunna.....realy good

Unknown said...

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.

വോവ്!.. വിത്സണ്‍ ചേട്ടാ... സമ്മതിച്ചിരിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ആദ്യം പറഞ്ഞതെല്ലം കണ്ടറിഞ്ഞതല്ലെ.. ക്ഷേത്രമാണെന്നു എങ്ങിനെ അറിഞ്ഞു ;)

Kuzhur Wilson said...

ഒറിജിനല്‍ അമ്പലത്തിലും പരിസരത്തും മാത്രം
കവിത കാണുന്നവര്‍ക്കു ഇതു ദഹിക്കും എന്നു തോന്നുന്നില്ല. joseph athekkurichu ezhuthiyttundallao ?

ഇറച്ചിവെട്ടുകടയില്‍ കണക്കെഴുതിയ
കൈ കവിതയിലേക്കു വന്നതിനെക്കുറിച്ചു
njaan aa പുസ്ത്കത്തില്‍ തന്നെ എഴുതിയിട്ടുണ്ട്‌

nandakumar said...

kidilam..... oru gruhathurattham...

സുല്‍ |Sul said...

ഒരിക്കന്‍ ഭാനുടീച്ചര്‍ ചോക്കും ഡ്സ്റ്ററും കൊണ്ട് മൂത്രപുരയില്‍ പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മങ്കട്ടീച്ചര്‍ ചോദിച്ചു എന്തിനാ ഇതെല്ലാം എന്ന്.

ഭാനുടീച്ചര്‍ പറഞ്ഞു “അവിടെ എഴുതിവച്ചതിലെല്ലാം അക്ഷരത്തെറ്റുകളാ മൊത്തം. അതൊന്നു ശരിയാക്കാമെന്നു കരുതി”

ഇപ്പൊമനസ്സിലായൊ ഗുട്ടന്‍സ് പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടതിന്റെ?

-സുല്‍

32302e said...
This comment has been removed by the author.
ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...
This comment has been removed by the author.
ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

വില്‍സണ്‍ സാറെ, ലേഡീസ് ഹോസ്റ്റലില്‍ പോകൂ..ബാത്രൂമില്‍ കയറിയാല്‍ താങ്കളുടെ ഭാവനയ്ക്കു
വര്‍ണിക്കാന്‍ Shapers, Whisper മുതലായവ കിട്ടും....അവ തീര്‍തയിലകളാണെന്നു കാച്ചിക്കോളൂ..താങ്കളെ പൊക്കിവയ്ക്കാന്‍ കുഞ്ഞാപ്പു ബുജികളെ കിട്ടും..!! ആആആശംസകള്‍..!!!

O.M.Ganesh Omanoor

+919846202574
www.vellathandu.blogspot.com