Thursday, January 18, 2007

‍‍‍‍‍‍‍‍‍‍‍‍‍‍‍‍------------------

കാലഹരണപ്പെടുന്നുണ്ടോ എന്നറിയാനായി
എന്റെ പഴയ കവിതകള്‍
ഞാന്‍ വീണ്ടും വീണ്ടും വായിച്ചു നോക്കി

അപ്പോള്‍
ഒരിഷ്‍ടം ചോരതുപ്പുകയും
ഒരു രാത്രി ചീഞ്ഞു നാറുകയും
ചന്ദ്രകിരണങ്ങള്‍ നുരഞ്ഞു പുളിച്ചു തുടങ്ങുകയും
ഓരോ ദിവസവും ഓരോ വരി അപ്രത്യക്ഷമാവുകയും
ജീവിത വൈരാഗ്യം വന്ന്‌
കവിതകള്‍ കൂട്ടത്തോടെ സന്യസിക്കാനിറങ്ങുകയും ചെയ്തു

മല‍ഞ്‍ചരുവില്‍ ഞാന്‍ കാറ്റുകൊണ്ടു
ഇരുണ്ടകലുന്ന കരകള്‍ താണ്ടി
കടലില്‍ കപ്പലലഞ്ഞു

ഒരിക്കലും കാലഹരണപ്പെടുകയില്ല
ഒന്നും ആവിഷ്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖം

1 comment:

ദിനേശന്‍ വരിക്കോളി said...

athe sariyaanu, ഒരിക്കലും കാലഹരണപ്പെടുകയില്ല
ഒന്നും ആവിഷ്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖം....