സന്ദര്‍ശനം
Labels:
കേരളകവിത 2005,
വീരാന്‍കുട്ടി
വെള്ളത്തില്‍
വെയിലെന്നപോലെ
നീ എന്നില്‍ പ്രവേശിച്ചു,
ഇലയില്‍ നിന്നു മഞ്ഞെന്നപോലെ
തിരിച്ചു പോവുകയും ചെയ്തു.
എന്നാലും നന്ദിയുണ്ട് നിന്നോട്.
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞനേരത്തേക്കു
നീ സ്‍ഫടികമെന്നു തോന്നിച്ചു
1 comment:
എനിക്കേറ്റവും ഇഷ്ടമുള്ള കവിതകളിലൊന്ന്
Post a Comment