പോടാ മോനേ ദിനേശാ - ശ്രീഹരി
ധീരോദാത്തനും അതിപ്രതാപ ഗുണവാനും വിഖ്യാതവംശജനുമായ
മോഹന്‍ലാല്‍ സ്ക്രീന്‍ പിളര്‍ന്നെത്തി
ചന്തമതിലുകള്‍, ചുമടുതാങ്ങികള്‍, വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍, വാള്‍ പോസ്റ്ററുകള്‍ പിളര്‍ന്ന്
പടക്കശാലയ്ക്ക് തീപിടിച്ചപോലലറി. “കത്തിച്ചു കളയും ഞാന്‍ പച്ചയ്ക്ക്, നീ പോടാ മോനേ ദിനേശാ..”
ജുഡീഷ്യറിയെ ഞെട്ടിച്ച്, പിതാപുത്രബന്ധം അരക്കിട്ടുറപ്പിച്ച് കിടുകിടുങ്ങനെ കുലുകുലുങ്ങനെ
മുണ്ടു കയറ്റി ട്രൌസറു കാട്ടി ചീറി ‘നീ പോടാ മോനേ ദിനേശാ..”
വോട്ടുചെയ്യാനെത്തിയ ജനം ബോക്സോഫീസടിച്ച് ഫിറ്റായി.
റേഷന്‍ സബ്സീഡി വെട്ടിയ മുറിവോടെ, കളക്ടറേറ്റ് വളയുന്ന വീറോടെ ശാന്തി*യടഞ്ഞു വിയര്‍ത്തു.
മുണ്ടുമുറുക്കിയുടുത്ത് ചോദനയെ പട്ടിണിക്കിട്ട് ഏറ്റുപാടി “ നീ പോടാ മോനേ ദിനേശാ..”
അനന്തരം നരസിംഹം അപ്രത്യക്ഷമായി.
അടുത്ത അവതാരത്തിനായി അടിയങ്ങള്‍ കാത്തിരിക്കുകയാണ്.
സംഭവിക്കാതിരിക്കില്ലല്ലോ യുഗേ യുഗേ...
ശാന്തി-പയ്യന്നൂരിലെ ഒരു ടാക്കീസ്
2 comments:
ചേരേണ്ടതു ചേരേണ്ടിടത്തു തന്നെയല്ലേ ചേരൂ, ശിവാ?
ശ്രീഹരി മാഷിന്‍റെ സ്ഥിരം സ്റ്റൈലില്‍ ഒരു നല്ല കവിത.
Post a Comment