ആണുകാണല്‍ - കവിതാ ബാലകൃഷ്ണന്‍
Labels:
അങ്കവാലുള്ള പക്ഷി,
കവിതാ ബാലകൃഷ്ണന്‍
എട്ടാമത്തെ പെണ്ണുകാണലിനും ഒന്‍പതാമത്തെ പെണ്ണുകാണലിനും
ഇടയ്ക്കുവച്ചാണ് ആണിനെ കണ്ടത്
കാണലിന്റെ അതിരുകളില്‍ അവന്‍ ചിലന്തിയെപ്പോലെ സസൂക്ഷ്മം വലകെട്ടുകയോ
ഗൌളിയെപ്പോലെ നേരം നോക്കി ചിലയ്ക്കുകയോ ചെയ്തില്ല.
അവന്‍
ചിലന്തിയെപ്പോലെ ചിലയ്ക്കുകയും
ഗൌളിയെപ്പോലെ വലകെട്ടുകയും ചെയ്തു.
ഹാ ! ദ കംപ്ലീറ്റ് മാന്‍ !