Showing posts with label മഴയില്‍ ബൈക്ക് ഓടിക്കുമ്പോള്‍. Show all posts
Showing posts with label മഴയില്‍ ബൈക്ക് ഓടിക്കുമ്പോള്‍. Show all posts

Monday, February 05, 2007

സൂര്യന്റെ ഒരു ദിവസം

സൂര്യന്‍ ഭൂമിയുടെ കണ്ണുകെട്ടി
ഭൂമി വെളുക്കുവോളം പരതിക്കറങ്ങി
ജിപ്സിപ്പെണ്ണായ്
തൂവാലനീക്കി
ഭൂമി ഒളിഞ്ഞു നോക്കി
പച്ചച്ചുരിദാറിട്ട ഭൂമിയുടെ
ഉടലിലൂടെ സൂര്യന്‍
നോക്കിക്കൊണ്ടേയിരുന്നു
കണ്ണുകള്‍ ചുവന്നു തുടുത്തു
ദു:ഖഭാരത്താല്‍
ദേ, ഇന്നു വൈകുന്നേരം
കടലില്‍ച്ചാടി മരിച്ചു.