വൃത്തി
Labels:
+2 ചോദ്യപ്പേപ്പര്‍,
കുഞ്ഞുണ്ണി
കഴുകാ നീ മുഖം കഴുകാത്തതെന്തേ?
ശവം തിന്മോര്‍ മുഖം കഴുകുന്നതെന്തിനായ്
അതു ശരിയല്ല മനുഷ്യന്മാര്‍ ഞങ്ങള്‍
ശവം തിന്നും, മുഖം കഴുകി നന്നായി-
ത്തുടച്ചു പൌഡറങ്ങിടുകയും ചെയ്യും
അതുശരി, നിങ്ങള്‍ മനുഷ്യന്മാര്‍
ഞങ്ങള്‍ കഴുകന്മാരല്ലോ !