Showing posts with label തൊട്ടുമുന്‍പ് മഞ്ഞയിലയോട്. Show all posts
Showing posts with label തൊട്ടുമുന്‍പ് മഞ്ഞയിലയോട്. Show all posts

Wednesday, January 24, 2007

കവിതയെഴുതുന്ന പെണ്‍കുട്ടി -ബിജു

കാറ്റുപായ അനക്കമില്ലാതെ
പാറക്കെട്ടില്‍ മാഞ്ഞുപോവും ചില ശ്വാസങ്ങള്‍
ഭാരമില്ലാ ഹൃദയം മീനുകള്‍ ഉമ്മവയ്ക്കും
പാവാടത്തെറ്റം നിലം തൊടാതെ പക്ഷികളറിയും
മുടിയിഴകള്‍ മാറില്‍ വീഴാതെ വലയില്‍ വീഴും.
കണങ്കാലില്‍ മണല്‍ത്തിരയുടെ വിശുദ്ധലിപികള്‍ വരും
ഒരു തിരയും തിരിച്ചറിയില്ല കവിതയെഴുതുന്ന പെണ്‍കുട്ടിയെ.