സ്റ്റിക്കര്‍
Labels:
മാന്ത്രികന്,
വീരാന്‍കുട്ടി
ഓര്‍ത്തിരിക്കാതെ
രണ്ടുപ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്‍മികതയുണ്ട്
ഏതു പ്രണയത്തിലും .
കീറിക്കൊണ്ടല്ലാതെ
വേര്‍പെടുത്താന്‍
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍
ആനുകാലികങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കവിതകള്‍ക്കൊരു പാലം.
ഓര്‍ത്തിരിക്കാതെ
രണ്ടുപ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്‍മികതയുണ്ട്
ഏതു പ്രണയത്തിലും .
കീറിക്കൊണ്ടല്ലാതെ
വേര്‍പെടുത്താന്‍
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍
Posted by
സുനില്‍ ജി കൃഷ്ണന്ISunil G Krishnan
at
5:53 AM
0
comments
നന്ദിയുണ്ട് ദൈവത്തിന്
കണ്ണുകള്‍ രണ്ട്
വായ് ഒന്ന്
എന്നു തീരുമാനിച്ചതിന്.
മുഖത്താണെങ്കിലും
ഒരാള്‍ക്ക്
എങ്ങിനെ
വഹിക്കാനാവും
അതില്‍ കൂടുതല്‍
മുറിവുകള്‍.
Posted by
സുനില്‍ ജി കൃഷ്ണന്ISunil G Krishnan
at
5:45 AM
0
comments
വെള്ളത്തില്‍
വെയിലെന്നപോലെ
നീ എന്നില്‍ പ്രവേശിച്ചു,
ഇലയില്‍ നിന്നു മഞ്ഞെന്നപോലെ
തിരിച്ചു പോവുകയും ചെയ്തു.
എന്നാലും നന്ദിയുണ്ട് നിന്നോട്.
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞനേരത്തേക്കു
നീ സ്‍ഫടികമെന്നു തോന്നിച്ചു
Posted by
സുനില്‍ ജി കൃഷ്ണന്ISunil G Krishnan
at
5:44 AM
1 comments