Showing posts with label മാന്ത്രികന്‍. Show all posts
Showing posts with label മാന്ത്രികന്‍. Show all posts

Thursday, January 18, 2007

സ്റ്റിക്കര്‍

ഓര്‍ത്തിരിക്കാതെ
രണ്ടുപ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്‍മികതയുണ്ട്
ഏതു പ്രണയത്തിലും .

കീറിക്കൊണ്ടല്ലാതെ
വേര്‍‍പെടുത്താന്‍
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍

മുറിവുകള്‍

നന്ദിയുണ്ട് ദൈവത്തിന്‌
കണ്ണുകള്‍ രണ്ട്‌
വായ് ഒന്ന്‌
എന്നു തീരുമാനിച്ചതിന്‌.

മുഖത്താണെങ്കിലും
ഒരാള്‍ക്ക്
എങ്ങിനെ
വഹിക്കാനാവും
അതില്‍ കൂടുതല്‍
മുറിവുകള്‍.