Tuesday, December 11, 2007

മധ്യേയിങ്ങനെ, കെ.സി.മഹേഷ്

താഴോട്ട്‌ വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷെ
ആരും ഇങ്ങിനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്
‍വീഴുകയാണ്‌
തല മേളിലാകുമ്പോള്
‍പൊന്തുന്നു
അതുകൊണ്ടാണ്‌ നമ്മളൊക്ക
താഴേക്കുമാത്രം വീഴാതെശ്രദ്ധിച്ച്‌
ഇപ്പോള്‍ മേല്‍പ്പോട്ട്്‌ വീണുപോകുത്‌
മേല്‍പ്പോട്ട്‌ പൊന്തുന്ന
താഴോട്ടുംതല കീഴെയാണെങ്കില്
‍നിങ്ങള്‍ പൊക്കത്തിലേക്കാണ്‌
മുകളിലേക്ക്‌ വീണുപോകുവര്
‍താഴേക്ക്‌ പൊങ്ങിപ്പോയ ഒരാളെ
കാണുതേയില്ല

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തലകുത്തി നിന്നിട്ടും എനിക്കൊന്നും മനസ്സിലായില്ല. ക്ഷമിക്കണേ

ടി.പി.വിനോദ് said...

മേതിലിന്റെ ഒരു കവിതയില്‍ (ഏതാണ്ട് ഇരുപത് കൊല്ലം മുന്‍പ് എഴുതിയതാവണം) മെഴുകുതിരിയുടെ നാളം മേലോട്ട് വീഴുന്നു എന്നെഴുതിയിരുന്നു..

Sanal Kumar Sasidharan said...

താഴോട്ട് വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷേ
ആരും ഇങ്ങനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്‍
വീഴുകയാണ്
തല മേളിലാകുമ്പോള്‍
പൊന്തുന്നു
അതുകൊണ്ടാണ് നമ്മളൊക്കെ
താഴേക്കുമാത്രം വീഴാതെ
ശ്രദ്ധിച്ച്
ഇപ്പോള്‍ മേല്‍പ്പോട്ട് വീണുപോകുന്നത്

മേല്‍പ്പോട്ട് പൊന്തുന്നപോലെ
താഴോട്ടും
തലകീഴെയാണെങ്കില്‍
നിങ്ങള്‍ പൊക്കത്തിലേക്കാണ്

മുകളിലേക്ക് വീണുപോകുന്നവര്‍
താഴേക്ക് പൊങ്ങിപ്പോയ ഒരാളെ
കാണുന്നതേയില്ല

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വളരെ നന്നയിട്ടുണ്ട്

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വളരെ നന്നയിട്ടുണ്ട്

ജോഷി രവി said...

സുനിലേട്ടാ നന്ദി, പുതുകവിതകള്‍ വായിക്കുവാനും അറിയുവാനും ഇങ്ങനെ ഒരു മാധ്യമം ഒരുക്കിയതിനു...