Tuesday, January 29, 2008

ചിതല്‍‌

വിരലുകളാല്‍‌
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.

ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍‌വാസിലും.

നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍‌?

ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍‌‌.

7 comments:

Sharu (Ansha Muneer) said...

നന്നായിട്ടുണ്ട്....:)

ക്രിസ്‌വിന്‍ said...

നല്ല വരികള്‍

siva // ശിവ said...

നല്ല കവിത..ഇഷ്ടമായി....

വേണു venu said...

ശരിയായ സത്യം. ഒരിക്കലും മായാത്ത അക്ഷരങ്ങള്‍‍.:)

കാവലാന്‍ said...

കൊള്ളാം കൊള്ളാം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ മണ്‍ലിപികള്‍ ഇനി ചിതലരിയ്ക്കുമോ..

Word verification onnu maatishtaa

Sandeep PM said...

എനിക്കീ ചിതലിനെ ഇഷ്ടപെട്ടു !